യാങ്കോണ്‍: 7 വയസുകാരിയിയ ഖിന് മ്യോ ചിറ്റ് അച്ഛന്റെ അടുത്തേക്ക് ഓടുന്നതിനിടെയാണ് പട്ടാളം വെടിവച്ചത്. മാണ്ടേല നഗരത്തിലാണ് സംഭവം. പട്ടാളത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകളില്‍ റെയ്ഡ് നടത്താനിറങ്ങിയതായിരുന്നു പോലീസ്. ഖിന്നിന്റെ വീട് ചവിട്ടി തുറന്ന പോലീസ് വീട്ടിനുളളില്‍ പരിശോധന തുടങ്ങി. ഈ സമയത്താണ് ഖിന് അച്ഛന്റെ മടിയിലിരിക്കുന്നതിനായി ഓടിയത്. പോലീസുകാര്‍ കുഞ്ഞിനെ വെടിവെച്ചിട്ടു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനകം മരിച്ചു. ‘ എന്തൊരു വേദന എനിക്ക് വയ്യച്ഛാ’ എന്നതായിരുന്നു കുഞ്ഞിന്റെ അവസാന വാക്കുകളെന്ന് അമ്മ സുമയ്യാ പറഞ്ഞു. ഇവരുടെ 19 വയസുളള മകനെ പോലീസ് മര്‍ദ്ദിച്ച് അറസറ്റ് ചെയ്ത് കൊണ്ടുപോയി.
മ്യാന്മറില് പട്ടാളം കുഞ്ഞുങ്ങളെപ്പോലും കൊന്നുതളളുകയാണ്. 2021 ഫെബ്രുവരി മുതല്‍ മ്യാന്മറില് കൊല്ലപ്പെട്ടത് 43 കുട്ടികള്‍. മ്യാന്മറിലെ പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യയാണിത്. സനദ്ധസംഘടനയായ സേവ് ദ ചില്‍ഡ്രന്‍ പുറത്തുവിട്ട കണക്കാണിത്. ഏഴുവയസുളള പെണ്കുട്ടിയാണിതില് ഏറ്റവും പ്രായം കുറഞ്ഞത്. ഈ കിഴക്കന്‍ ഏഷ്യന്‍ രാജ്യം ഏറ്റവും പേടിപ്പെടുത്തുന്ന രാജ്യമായി മാറിക്കഴിഞ്ഞതായി സംഘടന പറയുന്നു.
ഇതുവരെ പട്ടാളത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടത് 536 പേരാണ്. പട്ടാളം തെരുവുകളില്‍ കാണുന്നവരെ വെടിവയ്ക്കുകയാണ്. സ്വന്തം വീടുകളില്‍ പോലും ആളുകള്‍ കൊല്ലപ്പെടുന്നു.ഫെബ്രുവരി ഒന്നിന് ജനാധിപത്യ നേതാക്കളെ തടവിലാക്കി ഭരണം പിടിച്ച പട്ടാളത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. മാണ്ഡേല നഗരത്തില്‍ ഒരു 14 കാരന് കൊല്ലപ്പെട്ടിരുന്നതായും സേവ് ദ ചില്‍ഡ്രന്‍ പറഞ്ഞു.

