റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസമില്‍ വോട്ടിങ്ങ് മെഷിന്‍ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറില്‍, നടപടിയാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി

April 2, 2021 - 12:03 pm

ഗുവാഹത്തി: അസമില്‍ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ കണ്ടെത്തിയ സംഭവം ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

ഗുവാഹത്തിയിലെ മാധ്യമപ്രവര്‍ത്തകന്‍ അതനു ബുയാന്‍ ഇ.വി.എം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബി.ജെ.പി നേതാവിന്റെ സ്വാകാര്യ വാഹനത്തില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ 01/04/21 വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. പാര്‍ത്തന്‍കണ്ടിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയാണ് കൃഷ്‌ണേന്ദു പോള്‍.

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നത് എല്ലാ ദേശീയ പാര്‍ട്ടികളും പരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി 02/04/21 വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ സാധാരണമായി തീരുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വ്യാഴാഴ്ചയാണ് അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *