ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും ,ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍

പാരീസ്: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ വിറങ്ങലിച്ച് ഫ്രാൻസ്. രോഗ ബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്ചത്തെ ലോക്ഡൗണാണ് 31/03/21 ബുധനാഴ്ച പ്രഖ്യാപിച്ചത്.

കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ ഫ്രാന്‍സില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ കിടക്കകളെല്ലാം വീണ്ടും നിറഞ്ഞിരിക്കുകയാണ്.

ഇതിനോടകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഫ്രാന്‍സില്‍ കൊവിഡ് ബാധിച്ച് മരിച്ചു. നേരത്തെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ടതുകൊണ്ട് തന്നെ ഇനി ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മാക്രോണ്‍ പറഞ്ഞിരുന്നു.

എന്നാല്‍ ക്രമാതീതമായി രോഗികളുടെ എണ്ണം കൂടിയത് മാക്രോണിനെ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു.ഇപ്പോള്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാമെന്ന് മാക്രോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വൈറസില്‍ നിന്ന് ഒരു പ്രദേശവും സുരക്ഷിതമല്ലെന്നും എല്ലാവരും സമ്പര്‍ക്കം കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാന്‍സില്‍ സ്‌കൂളുകള്‍ അടച്ചിടും. ഗതാഗതനിയന്ത്രണങ്ങളും ഉണ്ട്. പൊതു സ്ഥലങ്ങളില്‍ ആളുക്ള്‍ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →