കൊല്‍ക്കത്ത: ജൂണില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ് കൊല്‍ക്കത്തയില്‍ നടക്കും. ഏപ്രില്‍ അവസാനമാണ് ക്യാമ്പ് ആരംഭിക്കുക. ജൂണ്‍ മൂന്നിന് ഖത്തറിനെതിരേയാണ് ഇന്ത്യയുടെ ആദ്യലോകകപ്പ് യോഗ്യതാ മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറില്‍ വച്ചാവും ഇന്ത്യയുടെ മുഴുവന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും നടക്കുക.
ഖത്തറിനെതിരായ മത്സരത്തിനുശേഷം ബം ഗ്ലാാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരേയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. നിലവില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 3 പോയിന്റ് മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. അഞ്ചുമത്സരങ്ങളില്‍നിന്ന് മൂന്നു പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. നിലവില്‍ 16 പോയിന്റുമായി ഖത്തര്‍ ആണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്
ലോകകപ്പ് യോഗ്യത മത്സരം: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ് കൊല്‍ക്കത്തയില്‍
