ന്യൂഡൽഹി : 51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്.
01/04/21 വ്യാഴാഴ്ച കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. 2018 ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്കാര ജേതാവ്.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്
