ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുളള തീയതി ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുളള തീയതി 2021 ജൂണ്‍ 30 വരെ നീട്ടി. ഇവ രണ്ടും ബന്ധിപ്പിക്കാനുളള തിയതി 31/03/21 ബുധനാഴ്ച അവസാനിരിക്കെയാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ തീരുമാനം. കോവിഡ് 19ന്റെ പാശ്ചാത്തലത്തില്‍ ഉണ്ടായിട്ടുളള പ്രതിസന്ധിയെ തുടര്‍ന്നാണ് തീയതി നീട്ടുന്നതെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. 1961ലെ ഇന്‍കം ടാക്‌സ് നിയമത്തിലെ 148ാം വകുപ്പു പ്രകാരമാണ് പുതിയ തീരുമാനം.

ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ 1000 രൂപ പിഴയടക്കേണ്ടി വരുമെന്നും കൂടാതെ പാന്‍കാര്‍ഡ് അസാധുവാകുമെന്നുമാണ് അറിയിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഫിനാന്‍ഷ്യല്‍ ബില്‍ 2021ലെ 234 എച്ച് വകുപ്പുപ്രകാരമാണ് പിഴ അടക്കണമെന്ന തീരുമാനം വന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിക്കേണ്ടത് നിര്‍ബ്ബന്ധമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →