സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഉപാധികളോടെ ജാമ്യം; മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു

കൊച്ചി: എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഉപാധികളോടെ ജാമ്യം. കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്‌പോര്‍ടും ഹാജരാക്കണമെന്ന ഉപാധിയിലാണ് 30/03/21 ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചത് .

പക്ഷേ കേസില്‍ ആറ് മാസത്തിലേറെയായി തടവില്‍ കഴിയുന്ന സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസില്‍ കോഫെ പോസ ചുമത്തിയതിനാലാണ് ഇത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.

ഇതോടെ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായരടക്കം 5പേര്‍ മാപ്പ് സാക്ഷികളായി. സന്ദീപിന് പുറമെ മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ അടക്കമുള്ള പ്രതികളും മാപ്പ് സാക്ഷിയാകും.

Share
അഭിപ്രായം എഴുതാം