റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോയ്സ് ജോർജിനെ തള്ളി മുഖ്യമന്ത്രി , രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്ന് പിണറായി

March 30, 2021 - 12:28 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും രാഷ്ട്രീയമായി എതിര്‍ക്കാറുണ്ടെന്നും പിണറായി വിജയന്‍ 30/03/21 ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുകയെന്നതൊന്നും ഞങ്ങള്‍ സ്വീകരിക്കുന്ന നിലയല്ല. രാഷ്ട്രീയമായി എതിര്‍ക്കേണ്ട കാര്യങ്ങളിലൊക്കെ ഞങ്ങള്‍ എതിര്‍ക്കാറുണ്ട്. മറ്റ് തരത്തിലുള്ള രീതിയൊന്നും സ്വീകരിക്കാറില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

29/03/21 തിങ്കളാഴ്ച ഇടുക്കിയില്‍ മന്ത്രി എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു രാഹുലിനെതിരായ ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്നും അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണിയെന്നുമായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *