കൊച്ചി: ലോകത്തെ ഏറ്റവും വലിയ കണ്ടെയിനര്‍ കപ്പലുകളിലൊന്നായ എവര്‍ഗ്രീന്‍ സൂയസ് കനാലില്‍ കുടുങ്ങിയിട്ട് 28/03/21 ഞായറാഴ്ച അഞ്ചുദിവസമായി. 200ഓളം കപ്പലുകളുടെ നീക്കത്തെ സൂയസ് കനാലിലെ സ്തംഭനം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കക്കുന്നത്. 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കമാണ് ഇതിനാല്‍ തടസപ്പെട്ടിരിക്കുന്നതെന്ന് ഷിപ്പിംഗ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതില്‍ കൂടതല്‍ വിഹിതം ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും ഉളള ഉല്‍പ്പന്ന്ങ്ങളാണ്.
എന്നാല്‍ ഇന്ത്യിലേക്കുളള എണ്ണഇറക്കുമതിയെ സൂയസിലെ തടസം കാര്യമായി ബാധി്ക്കില്ലെന്നുളളതാണ് ഏക ആശ്വാസം. കനാല്‍ ഗതാഗതയോഗ്യമാക്കാന്‍ വൈകിയാല്‍ കയറ്റിറക്കുമതി രംഗങ്ങളില്‍ ഗുരുതരമായ പ്രതിസന്ധികളാണ് വരാന്‍ കോകുന്നതെന്ന് കൊച്ചിന്‍ സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് യൂറോപ്പിലേക്കും യുയഎസിലേക്കുമുളള ഏലം കാപ്പി,തേയില തുടങ്ങി നിരവധി ഉദ്പ്പന്നങ്ങളുടെ കയറ്റുമതിയാണ് ഇതുമൂലം തടസപ്പെടുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ കണ്ടെയിനര്‍ ക്ഷാമവും മൂലമൊക്കെ ഇവയുടെ കയറ്റമതി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് പുതിയൊരു പ്രതിസന്ധികൂടി ഉലെടുത്തിരിക്കുന്നത്. വലിയൊരു ആഘാതമായിരി്ക്കും ഇത് കേരളത്തിന് ഏല്‍പ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുളളള ഉദ്പ്പന്നങ്ങളുടെ 35 ശതമാനവും യൂറോപ്പിലേക്കും യുഎസിലേക്കുമാണ്. അതില്‍ ഗണ്യമായ വിഹിതം കേരളത്തിന്‍റേതാണ്. ഈ കയറ്റമതിയത്രയും സൂയസ് കനാലിലെ ആശ്രയിച്ചാണ് നടക്കുന്നത്. സ്തംഭനം മൂലം പല കപ്പലുകളും കൊളംബോ ഉള്‍പ്പടെ വിവിധ തുറമുഖങ്ങളില്‍ കാത്തുകിടക്കുകയാണ് കൊച്ചി തുറമുഖത്തിനും അതിന്റെ പ്രത്യഘാതം ഉണ്ടായേക്കുമെന്നാണ് ആശങ്ക.