റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സംഘത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയതായി പരാതി

March 28, 2021 - 11:02 am

കോട്ടയം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സംഘത്തിന് നേര്‍ക്ക് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വാഹനം ഇടിച്ചുകയറ്റിയതായി പരാതി. പൂഞ്ഞാര്‍ പഞ്ചായത്തില്‍ പര്യടനം നടക്കുന്നതിനിടയിലേക്ക് അമിതവേഗതയില്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. ബൈക്ക് റാലിക്കിടെയാണ് കാര്‍ പാഞ്ഞുകയറിയതെന്ന് പറയപ്പെടുന്നു. രണ്ട് എല്‍ഡിഎഫ് പ്രര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രചരണത്തിനിടയിലേക്ക് കാര്‍ കയറ്റി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചശേഷം വാഹനം നിര്‍ത്താതെ പോയെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി.

എന്നാല്‍ തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോണ്‍ജോര്‍ജ് പ്രതികരിച്ചു. എല്‍ഡിഎഫ് പ്രചരണം നടക്കുമ്പോള്‍ വാഹനം ഒതുക്കിയിടുകയാണ് താന്‍ ചെയ്തതെന്നും തന്‍റെ വാഹനത്തിലേക്ക് രണ്ട് ബൈക്കുകള്‍ വന്നിടിച്ച് മറിയുകയാണ് ഉണ്ടായതെന്നും, ഇവര്‍ ലഹരിയിലായിരുന്നെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ ഷോണ്‍ ജോര്‍ജും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *