റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മേല്‍ശാന്തിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ ക്ഷേത്രം ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

March 28, 2021 - 9:19 am

പന്തളം : തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന മേല്‍ശാന്തിയുടെ സ്വര്‍ണമാല മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരന്‍ അറസ്റ്റില്‍. കുമളി പത്തുമുറി കാര്യാട്ടുമഠത്തില്‍ ശ്രീരാജ് നമ്പൂതിരി(27) ആണ് അറസ്റ്റിലായത്. മേല്‍ശാന്തി തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന 5 പവന്റെ സ്വര്‍ണമാലയാണ് ഇയാള്‍ മോഷ്ടിച്ചത്. 2020 നവംബറിലാണ് സംഭവം. തട്ടയിലെ ക്ഷേത്രത്തില്‍ 4 വര്‍ഷമായി കീഴ്ശാന്തിയായി ജോലി ചെയ്യുകയായിരുന്നു ശ്രീരാജ്.

കോട്ടയം അയര്‍ക്കുന്നം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വയോധികയെ വീട്ടില്‍ കയറി തോക്കുചൂണ്ടി 23 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും കവര്‍ന്ന കേസില്‍ ഇയാള്‍ പാലയിലെ സബ്ജയിലില്‍ റിമാന്റിലാണ് നിലവില്‍. സബ്ജയിലിലെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ തട്ടയില്‍ ക്ഷേത്രത്തിലെത്തിച്ച തെളിവെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *