കര്‍ദ്ദിനാള്‍മാരുടെയു വൈദീകരുടെയും ശമ്പളം വെട്ടിക്കുറക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ : കൊറോണ പ്രതിസന്ധിക്കിടയില്‍ കര്‍ദ്ദിനാള്‍മാരുടെയും വൈദീകര്‍ ഉള്‍പ്പെടെയുളളവരുടെയും ശമ്പളം വെട്ടിക്കുറക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 2021 ഏപ്രില്‍മുതല്‍ കര്‍ദ്ദിനാള്‍മാരുടെ ശമ്പളത്തില്‍ 10 ശതമാനം കുറവുണ്ടാകും . വിവിധ വകുപ്പുകളുിലെ തലവന്‍മാരുടെ ശമ്പളത്തില്‍ 8 ശതമാനവും മറ്റ് വൈദീകരുടെയും ക‌ന്യസ്ത്രീകളുടെയും ശമ്പളത്തില്‍ മൂന്നുശതമാനവും കുറവുണ്ടാകും. വത്തിക്കാന്റെ ഔദ്യോഗിക മാധ്യമം ദ് റോമന്‍ ഒബ്‌സര്‍വറില്‍ പ്രസിദ്ധീകരിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വത്തിക്കാന്റെ സാമ്പത്തിക സ്രോതസുകള്‍ കുറഞ്ഞുവരികയാന്നെും കൊറോണ പ്രതിസന്ധി അത് രൂക്ഷമാക്കുകയും ചെയ്ത പാശ്ചാത്തലത്തില്‍ തൊഴില്‍ സംരക്ഷിിക്കാനാണ് ശമ്പളം കുറക്കുന്നതെന്നാണ് മാര്‍പാപ്പ പുറത്തിറക്കിയ ഉത്തരവിലെ വിശദീകരണം.

Share
അഭിപ്രായം എഴുതാം