ബിജെപി എതിരാളിയല്ല: പോരാട്ടം അണ്ണാ ഡിഎംകെയുമായി-കനിമൊഴി

ചെന്നൈ: ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളി പോലുമല്ലെന്നും സംസ്ഥാനത്ത പോരാട്ടം അണ്ണാ ഡിഎംകെയുമായിട്ടാണെന്നും എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി.ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എഐഎഡിഎംകെയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും പാര്‍ട്ടി ഏതുനിമിഷവും പിളര്‍ന്നു പോയേക്കാമെന്ന പേടി അവര്‍ക്കുണ്ടെന്നും കനിമൊഴി പറഞ്ഞു.തമിഴ്‌നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരാണെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും കനിമൊഴി പറഞ്ഞു. 234 സീറ്റുകളില്‍ 177 സീറ്റ് എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യം സ്വന്തമാക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →