റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടച്ചിടലും നിയന്ത്രണങ്ങളും ഫലം കാണില്ല: ഏപ്രില്‍ പകുതിയോടെ കോവിഡിന്റെ രണ്ടാം തരംഗമെന്ന് റിപ്പോര്‍ട്ട്

March 26, 2021 - 11:56 am

ന്യൂഡല്‍ഹി: ഏപ്രില്‍ പകുതിയോടെ കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തുണ്ടാവുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) റിപ്പോര്‍ട്ട്. രണ്ടാം തരംഗം ഫെബ്രുവരി 15 മുതല്‍ കണക്കാക്കുമ്പോള്‍ 100 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും ഈയൊരു കാലയളവില്‍ 25 ലക്ഷം പേര്‍ക്കെങ്കിലും രോഗം ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയൊരു അടച്ചിടലും നിയന്ത്രണങ്ങളും ഫലം കാണില്ല. അതിനാല്‍ വാക്‌സിന്‍ എല്ലാവരിലുമെത്തിക്കണം. നിലവില്‍ പ്രതിദിനം 34 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇത് 40-45 ലക്ഷമായി ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *