രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചതെന്നും എന്തിന് സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും കമ്മീഷന്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി 25/03/21 വ്യാഴാഴ്ച ) ആവശ്യപ്പെട്ടു.

കേന്ദ്രനിര്‍ദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇത്തരം നടപടികള്‍ക്കുപിന്നിലെ ചേതോവികാരമെന്തെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷികള്‍ വിശദീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

രാജ്യസഭാ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാ അവകാശമാണ്. അത് മാറ്റിവെച്ചതിന്റെ വ്യക്തമായ കാരണം ഇതുവരെ അറിയിച്ചിട്ടില്ല. അത് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →