അസ്ട്രസെനക്ക പരീക്ഷണഫലത്തില്‍ സംശയം പ്രകടിപ്പിച്ച് യു.എസ്. ഏജന്‍സി

വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിനായ അസ്ട്രസെനക്കയുടെ ഡേറ്റയുടെ കാലപഴക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ച്വസ് ഡിസീസ(എന്‍.ഐ.എ.ഐ.ഡി). വാക്‌സിന്‍ സ്വീകര്‍ത്താക്കളില്‍ ചിലരില്‍ രക്തം കട്ടപിടിക്കുന്നതായി ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെ അസ്ട്ര സെനക്ക വാക്സിന്‍ ഉപയോഗിക്കുന്നതിനു യൂറോപ്യന്‍ രാജ്യങ്ങളടക്കം താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.ഐ.എ.ഐ.ഡി. നിരീക്ഷണങ്ങളും പുറത്തുവന്നത്. പരീക്ഷണഘട്ടത്തില്‍ പഴയ ഡേറ്റകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെറസ് വ്യാപനം തടയുന്നതില്‍ 79 ശതമാനം കാര്യക്ഷമമാണെന്നു യു.എസിലെ മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായെന്നു തിങ്കളാഴ്ചയാണ് അസ്ട്ര സെനക്ക അവകാശവാദമുന്നയിച്ചത്. ഇതിനായി ഉപയോഗത്തിലില്ലാത്ത വിശദാംശങ്ങളടക്കം സ്വീകരിച്ചിരിക്കാമെന്ന് പ്രമുഖ നിരീക്ഷണ സമിതി ആശങ്കപ്പെട്ടതായി എന്‍.ഐ.എ.ഐ.ഡി. ചൂണ്ടിക്കാട്ടുന്നത്.ഡേറ്റ ആന്‍ഡ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡുമായി സഹകരിച്ച് കാര്യക്ഷമതാ ഡേറ്റയില്‍ പുനഃപരിശോധന നടത്തി കൃത്യമായ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അസ്ട്ര സെനക്ക തയാറാകണമെന്നും എന്‍.ഐ.എ.ഐ.ഡി. വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →