കൊച്ചി: സ്‌കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ഹൈക്കോടതി. സ്ഥിരപ്പെടുത്തൽ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി 23/03/21 ചൊവ്വാഴ്ച നിരീക്ഷിച്ചു.
നടപടിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിയമന നടപടി പിൻവലിക്കുമോയെന്ന് സർക്കാറിനോട് കോടതി ആരാഞ്ഞു. ഹർജി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി.

