കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് മുഖ്യമന്ത്രി 22/03/21 തിങ്കളാഴ്ച പറഞ്ഞു.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതും വ്യാജമായി സൃഷ്ടിച്ചതാണെന്നും നിരവധി പ്രതിസന്ധികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നേരിട്ടെന്നും ഇതൊക്കെയുണ്ടായിട്ടും വികസനം മുറ പോലെ നടന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ജനപിന്തുണയാണ് ഇടതു മുന്നണിക്കു ലഭിക്കുന്നത്. പുറത്തുവരുന്ന സര്‍വേ ഫലങ്ങളിലുള്ളത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ സര്‍വേകളില്‍ ചില വസ്തുതകളും പുറത്തുവരുന്നുണ്ട്. എതിര്‍ക്കുന്നവര്‍ക്കു പോലും വസ്തുതകള്‍ പറയേണ്ടി വരുന്നു. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

