റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘അവസരവാദികൾക്ക് ജനം അർഹമായ ശിഷ നൽകും ‘ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

March 22, 2021 - 5:41 pm

കോട്ടയം: മാണി സി കാപ്പനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പന്‍ സ്വന്തം പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ചു. അവസരവാദികള്‍ക്ക് ജനം എല്ലാക്കാലത്തും ശിക്ഷ നല്‍കിയിട്ടുണ്ട്. പാലായില്‍ ഇത്തവണ അതുണ്ടാവുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 22/03/21 തിങ്കളാഴ്ച പാലായില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. എല്‍ഡിഎഫിനോടൊപ്പം നിന്ന ഒരാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും വഞ്ചിച്ചിട്ട് എല്‍ഡിഎഫിനെത്തന്നെ നേരിടാന്‍ ഇവിടെ വന്നിരിക്കുന്നു. എല്ലാക്കാലത്തും അവസരവാദികള്‍ക്ക് ജനം അര്‍ഹമായ ശിക്ഷ കൊടുത്തിട്ടുണ്ട്. അത് കേവലമായ തെരഞ്ഞെടുപ്പിലെ പരാജയം മാത്രമല്ല, സമൂഹത്തില്‍ അവസരവാദികള്‍ ഒറ്റപ്പെട്ടുപോകാറുണ്ട്. എല്ലാ അവസരവാദികള്‍ക്കും ഉണ്ടായിട്ടുള്ള ഫലമതാണ്. എല്‍ഡിഎഫിനെയും പാര്‍ട്ടിയെയും വഞ്ചിച്ചുകൊണ്ട് എങ്ങോട്ടാണ് പോയത്?’, പിണറായി വിജയന്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കി ആളുകള്‍ ആ കൂടാരം വിട്ട് മതനിരപേക്ഷതാ സംരക്ഷണത്തിനും മറ്റും എല്‍ഡിഫിനോടൊപ്പം നില്‍ക്കലാണ് നല്ലതെന്ന ബോധ്യത്തിലാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയത്. യഥാര്‍ത്ഥത്തില്‍ ഇത് കേരള കോണ്‍ഗ്രസ് മാത്രം സ്വീകരിക്കുന്ന നിലപാടല്ല. ഇവിടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് നില്‍ക്കേണ്ടി വന്നവര്‍ക്കെല്ലാം ഇത്തരം ദുരനുഭവങ്ങളാണുണ്ടായിട്ടുള്ളത്. ഇന്നത്തെ വാര്‍ത്തയില്‍ നേമത്ത് കഴിഞ്ഞ തവണ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയുണ്ട്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന്. പിസി ചാക്കോയെ പോലെയുള്ള അഖിലേന്ത്യാ തലത്തില്‍ പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിനോട് സലാം പറഞ്ഞ് പിരിയുന്നു. ഒരു പാര്‍ട്ടിയുടെ സ്വഭാവം അതിന് നഷ്ടമായിരിക്കുന്നു. ജനാധിപത്യ സ്വഭാവം നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *