കല്ലമ്പലം: കല്ലമ്പലം നാവായികുളം മരുതിക്കുന്നില്‍ അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്നു. ഊളന്‍കുന്ന് സജീനാ മന്‍സിലില്‍ സജീറിന്റെ കോഴികളെയാണ് ഇരുമ്പ് കൂട് പൊളിച്ച് അജ്ഞാതജീവി തിന്നത്. 2021 മാര്‍ച്ച 19 വെളളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ പതിവുപോലെ കോഴികളെ തുറന്നുവിടാനെത്തിയപ്പോഴാണ് ഉടമ സംഭവം അറിയുന്നത്. പളളിക്കല്‍ പോലീസെത്തി പരിശോധന നടത്തി. കൂടിന് സമീപത്ത് കണ്ട ജീവിയുടെ കാല്‍പ്പാടുകളുടെ ചിത്രം പരിശോധനക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തു.
ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീ ഇന്നലെ പുലര്‍ച്ചെ മരുതിക്കുന്നിന് സമീപമുളള പ്രദേശത്ത് പുലിയോട് സാമ്യമുളള ജീവിയെ കണ്ടതായി വിവരം നല്‍കിയെന്ന് വാര്‍ഡ് മെമ്പര്‍ സഫറുളള പറഞ്ഞു. ഒരാഴ്ചയായി നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അജ്ഞാതജീവിയെ കണ്ടതായി പലരും പറയുന്നുണ്ട്.

