ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്ല് രാജ്യസഭ പാസ്സാക്കി. ഇതോടെ 49 ശതമാനം വിദേശനിക്ഷേപം അനവദിച്ചിരുന്നത് 74 ശതമാനമായി വര്‍ധിപ്പിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഹരി പങ്കാളിത്തം 74 ശതമാനമായി വര്‍ധപ്പിക്കാന്‍ നേരത്തെ തന്നെ അനുമതി ല്‍കിയിരുന്നു. വിദേശനിക്ഷേപം ഇന്‍ഷുറന്‍സ് മേഖലയുടെ വര്‍ധനയ്ക്ക് കാരണമാവുമെന്നും ദീര്‍ഘകാല ആഭ്യന്തര നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നും ബില്ലവതരിപ്പിച്ചശേഷം നിര്‍മല സീതാരാമന്‍ പറഞ്ഞു. ബില്ല് ശബ്ദവോട്ടോടെയാണ് പാസ്സാക്കിയത്. 2015ലാണ് എഫ്ഡിഐ 26ല്‍ നിന്ന് 49 ആയി വര്‍ധിപ്പിച്ചത്. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിലവില്‍ ജിഡിപിയുടെ 3.6 ശതമാനമാണ്. ആഗോളതലത്തില്‍ ഇത് 7.13 ശതമാനമാണ്.