തിരുവനന്തപുരം: സ്വർണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലാണ് കേസ്. 19/03/21 വെളളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ഗൂഢാലോചന നടത്തിയതിനും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. സ്വപ്‌നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും കേസെടുക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്.
കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് കേസെടുക്കുന്നത് അപൂര്‍വമായാണ്.
കേന്ദ്ര ഏജന്‍സി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന വ്യക്തമാക്കി സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ നേരത്തെ ഒരു ശബ്ദരേഖ പുറത്തുവന്നിരുന്നു. ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഇഡി തന്നെയായിരുന്നു ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ചും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നവംബറില്‍ ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ജയില്‍ ഡിജിപിയും ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയിരുന്നു.



