അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: സി.സി. ടിവിയിലെ വ്യക്തി സച്ചിന്‍ വെയ്സെന്ന് എന്‍.ഐ.എ

മുംബൈ: മുകേഷ് അംബാനിയുടെ വീടിനു സമീപം പി.പി.ഇ കിറ്റ് ധരിച്ചതു പോലെ തോന്നിക്കുന്ന രീതിയില്‍ നടന്നത് മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വെയ്സ് ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുനിറച്ച വാഹനം കണ്ടെത്തിയ ഫെബ്രുവരി 25ന് സി.സി ടിവിയില്‍ കണ്ടെത്തിയ വ്യക്തി ഇദ്ദേഹമാണെന്നാണ് എന്‍.ഐ.എ പറയുന്നത്. മുഖവും ശരീരഭാഷയും ആരും തിരിച്ചറിയാതിരിക്കാന്‍ വലിയ തൂവാല കൊണ്ട് തല മറച്ചിരുന്നതായും അയഞ്ഞ കുര്‍ത്ത ധരിച്ചിരുന്നതായും സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി എന്‍.ഐ.എ. പറഞ്ഞു. രണ്ടുദിവസം മുമ്പ് വെയ്സിന്റെ വസതിയില്‍നടത്തിയ റെയ്ഡില്‍ ലാപ്ടോപ് പിടിച്ചെടുത്തിരുന്നു.അതിലുണ്ടായിരുന്ന മുഴുവന്‍ ഡാറ്റയും ഡിലീറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എവിടെയോ നഷ്ടപ്പെട്ടു എന്നായിരുന്നു വെയ്സിന്റെ മറുപടി. മന:പൂര്‍വം ഉപേക്ഷിച്ചതാണെന്നാണ് എന്‍.ഐ.എയുടെ വാദം. വെയ്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ താനെ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →