റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദുമയിലെ വോട്ടർ പട്ടിക ക്രമക്കേട്, തഹസിൽദാറോട് റിപ്പോർട് തേടി കളക്ടർ

March 18, 2021 - 5:58 pm

കാസർകോട്: ഉദുമയിലെ ആവർത്തന വോട്ട് സംബന്ധിച്ച് കർശന നടപടികളുമായി ജില്ലാ ഭരണകൂടം. സംഭവം സംബന്ധിച്ച് കാസർഗോഡ് തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് തേടി.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164 ബൂത്തിലെ വോട്ടറായ കുമാരിക്ക് അഞ്ച് വോട്ടുകൾ ഉൾപ്പെട്ട സംഭവത്തിലാണ് 18/03/21 വ്യാഴാഴ്ച ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയത്. സംഭവം സംബന്ധിച്ച് കാസർഗോഡ് തഹസിൽദാറോടാണ് കളക്ടർ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ചെയ്ത വോട്ടുകളുടെ കാര്യത്തിലും പരിശോധന നടക്കും. ആവർത്തന വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിശദമായ പരിശോധനയാണ് ജില്ലാ ഭരണകൂടം നടത്തുക. അതേസമയം കുമാരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുകളിൽ ഒന്നു മാത്രമാണ് നൽകിയതെന്ന് ബിഎൽഒ ഒ. ബിന്ദു മോൾ പറഞ്ഞു. ആവർത്തനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതരോട് റിപ്പോർട്ട് ചെയ്തിരുന്നതായും മറ്റ് കാർഡുകൾ തിരിച്ചേൽപ്പിച്ചിരുന്നതായും ബിന്ദു മോൾ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *