കൊല്ലം: രാമന്കുളങ്ങരക്ക് സമീപം വീട് കത്തിനശിച്ചു. മനയില്‍ കുളങ്ങര പോളയില്‍ തെക്കതില്‍ നിസാറിന്റെ വീടിനാണ് കത്തിനശിച്ചത്. 16/03/21 ചൊവാഴ്ച വൈകീട്ട് അഞ്ചിന് സമീപവാസികളാണ് തീ പടരുന്നത് കണ്ടത്. ഈ സമയം വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഷീറ്റും തടിയുമുപയോഗിച്ച് നിര്‍മിച്ച വീട് പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു.
വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് തീകൂടുതല്‍ പടരാന്‍ ഇടയാക്കി. ടി.വി, ഫ്രിഡ്ജ്, മറ്റ് ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങള്‍ അടക്കമുള്ളവ പൂര്‍ണമായും കത്തിനശിച്ചു.
ലോഡിങ് തൊഴിലാളിയായ നിസാര്‍ ഇവിടെ വാടകക്ക് താമസിച്ചുവരുകയായിരുന്നു. അമ്മയും സഹോദരിയും അടങ്ങുന്നതാണ് നിസാറിന്റെ കുടുംബം.

