കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ 16/03/21 ചൊവ്വാഴ്ച ഹാജരാക്കുമെന്ന് ക്രൈം നന്ദകുമാര്‍. ഇക്കാര്യം നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തെളിവുകളുമായി എത്തുമെന്നാണ് നന്ദകുമാര്‍ അറിയിച്ചിരിക്കുന്നത്.
2006 ല്‍ നന്ദകുമാര്‍ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സിന് നല്‍കിയ പരാതിയാണ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാന്‍ തീരുമാനിച്ചത്.