മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത 25,320 പുതിയ കേസുകളില്‍ 87.73% വും ഈ സംസ്ഥാനങ്ങളില്‍ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പ്രതിദിന രോഗികള്‍ – 15,602. കേരളത്തില്‍ 2035, പഞ്ചാബില്‍ 1510 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ 14 സംസ്ഥാനങ്ങള്‍-കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പുതുച്ചേരി, ലക്ഷദ്വീപ്, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, ലഡാക്ക്, മണിപ്പൂര്‍, മിസോറാം, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപ്, അരുണാചല്‍പ്രദേശ്, ദാമന്‍ & ദിയു, ദാദ്ര &നഗര്‍ ഹവേലി എന്നിവയാണവ
ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2.10 ലക്ഷമായി (2,10,544). ഇതില്‍76.93% വും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദേശീയതലത്തില്‍ രോഗമുക്തരുടെ എണ്ണം 1,09,89,897 ആയി.96.75% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 16,637 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ 83.13% ആറ് സംസ്ഥാനങ്ങളില്‍. 7467 പേര്‍ക്ക് രോഗം മാറിയ മഹാരാഷ്ട്രയാണ് പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ 161 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 84.47ശതമാനവും 6 സംസ്ഥാനങ്ങളില്‍ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം- 88. പഞ്ചാബില്‍ 22 കേരളത്തില്‍ 12 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.

