ആ ആക്രമണം നാടകം: മമതയ്ക്കും അണികള്‍ക്കും അതറിയാം-കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: മമത ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം നാടകമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. പൊതുജനങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പശ്ചിമ ബംഗാള്‍ പൊലീസും ആക്രമണം നാടകമാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വീല്‍ചെയറിലാണ് മമത തിരഞ്ഞെടുപ്പ് റാലി നയിച്ചത്. ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും മമതക്ക് വീണ് പരിക്കേറ്റത്. നന്ദിഗ്രാമില്‍ ആക്രമണത്തില്‍ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം മാര്‍ച്ച് 12നാണ് മമത ആശുപത്രി വിട്ടത്. പുരുലിയ ജില്ലയിലെ ബാഗ്മുണ്ടിയിലെ ജല്‍ദ പ്രദേശം, ബലരാംപൂര്‍ റത്താല മൈതാനം എന്നിവിടങ്ങളില്‍ മമത ബാനര്‍ജി ജനങ്ങളെ അഭിസംബോധന ചെയ്യും. ബങ്കുര, ഝാര്‍ഗ്രാം എന്നീ ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും മുന്‍പ് അറിയിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം