പാലക്കാട്: അട്ടപ്പിളളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് കരുതുന്ന അസം സ്വദേശിയെ അങ്കമാലിയില്‍ വച്ച് പോലീസ് പിടികൂടി. ഇവര്‍ കുഞ്ഞിന്റെ അമ്മയാണെന്നാണ് വിവരം. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് തൊട്ടടുത്ത ബസില്‍ കയറി അങ്കമാലിയിലേക്ക് പോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
13.03.2021 ശനിയാഴ്ച രാവിലെ 11:30 ഓടെയാണ് സംഭവം. കുഞ്ഞിന്റെ കരച്ചില് കേട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അട്ടപ്പിളള പേട്ടക്കാട് റോഡരുകില്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു . നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.

