സഹാറാ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയത് ഭൂമിയേക്കാൾ 2 കോടി വർഷം പഴക്കമുള്ള പാറക്കഷണം

ലണ്ടൻ: ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഭൂമിയേക്കാൾ രണ്ട് കോടി വർഷം പ്രായമുള്ള ഒരു പാറക്കഷണം ഭൂമിയിൽ നിന്നു കണ്ടെത്തിയാലോ? അങ്ങനെയൊരു വാർത്തയാണ് ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിൽ നിന്ന് വരുന്നത്. 2020 ൽ സഹാറ മരുഭൂമിയിൽ നിന്നും കണ്ടെടുത്ത ഉൽക്കയ്ക്ക് ഏതാണ്ട് 456 കോടി വർഷമാണ് പഴക്കം കണക്കാക്കുന്നത്. ഭൂമിയുടെ പ്രായമാകട്ടെ 454 കോടി വർഷവും. ഇ സി 002 അഥവാ ‘Erg Chech 002’ എന്ന് പേരിട്ടിരിക്കുന്ന ഉൽക്കയാണ് ഭൂമിയിലുളള ‘ഭൂമിയുടെ ചേട്ടൻ’.

അപൂർവ ഉൽക്കയെക്കുറിച്ചുള്ള പഠനം പിഎൻഎഎസ് ജേർണലിലാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാവിയിൽ ഗ്രഹമാകുമെന്ന് കരുതപ്പെടുന്ന പ്ലൂട്ടോ പ്ലാനറ്റ് വിഭാഗത്തിൽ പെട്ട പാറയുടെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. നമ്മുടെ സൗരയുഥത്തിൽ ഏകദേശം 20 ലക്ഷം പ്രായമുള്ളപ്പോഴാണ് ഇവയുടെ ജനനം. സൗരയുഥത്തിൽ ഇപ്പോൾ കാണപ്പെടുന്ന ഗ്രഹങ്ങളെല്ലാം ഏതാണ്ട് 4.57 ബില്യൺ വർഷങ്ങൾക്ക് മുൻപ് രൂപം കൊണ്ടതാണെന്ന് കരുതപ്പെടുന്നു. സൂര്യൻ 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായതാണ്.

ഫ്രാൻസിലെ ഷോൺ അലിക്സ് ബാരെറ്റെ എന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമിയെക്കാൾ പ്രായമേറിയ ഉൽക്കയെ തിരിച്ചറിഞ്ഞത്. സൂര്യനോട് അടുത്തുവച്ചുണ്ടായ കൂട്ടിയിടിയിൽ നിന്നാണ് ഈ അപൂർവ ഉൽക്കയെ കണ്ടെത്തിയത്. ഉയർന്ന ചൂടിൽ ഉരുകിയതോടെ മാഗ്മയുടെ ഭാഗമായിരുന്ന പാറക്കല്ലാണിതെന്ന് കരുതപ്പെടുന്നു. പച്ച, മഞ്ഞയും പച്ചയും കലർന്നത്, മഞ്ഞയും തവിട്ടു നിറവും കലർന്നത് തുടങ്ങി നിറങ്ങൾ ചിതറി കിടക്കുന്ന നിലയിലാണ് ഈ ഉൽക്കാശില കാണപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →