ബംഗാളില്‍ കോണ്‍ഗ്രസിന്റെ വിമത ടീം 23 നേതാക്കള്‍ പുറത്ത്: സോണിയയും രാഹുലുമെത്തും

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രചാരണ പട്ടികയില്‍ ഇടം പിടിക്കാതെ 23 നേതാക്കള്‍.ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി അടക്കം കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പുതിയ ആളുകളെ കൊണ്ടു വരണമെന്ന് എഐസിസി നേതൃത്വത്തിന് കത്തെഴുതിയ നേതാക്കളെയാണ് പ്രചാരണത്തില്‍ നിന്ന് പുറത്താക്കിയത്. അതേസമയം, സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, നവ്ജോത് സിങ് സിദ്ധു, അഭിജിത് മുഖര്‍ജി, അശോക് ഗെലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഭൂപേഷ് ഭാഗേല്‍, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങിയവര്‍ ബംഗാളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നേതൃത്വം ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിന് തയ്യാറാണെന്ന് ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുലാം നബി ആസാദ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →