റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം 12/03/21 വെള്ളിയാഴ്ച‌, 19 വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം

March 12, 2021 - 9:53 am

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം 12/03/21 പുറപ്പെടുവിക്കും. ഇന്നുമുതല്‍ തന്നെ നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണവും ആരംഭിക്കും. ഈ മാസം 19 വരെ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. 20ന്‌ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുളള സമയം മാര്‍ച്ച 22 ആണ്‌. ഏപ്രില്‍ ആറിനാണ് ‌ തെരഞ്ഞെടുപ്പ്‌. നാമനിര്‍ദ്ദശ പത്രികാ സമര്‍പ്പണത്തിന്‌ കോവിഡ്‌ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പത്രികാ സമര്‍പ്പണത്തിന്‌ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ട്‌ വാഹനം ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലം വരെ മാത്രം അഞ്ചുവാഹനങ്ങള്‍ അനുവദിക്കും.

ഓണ്‍ലൈനായും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. ഇതിന്റെ പകര്‍പ്പ്‌ വരണാധികാരിക്ക്‌ നല്‍കാം. കെട്ടിവയ്‌ക്കാനുളള തുകയും ഓണ്‍ലൈനായി നല്‍കാം. നിയമ സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോകസഭാ മണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന്‌ നടക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ്‌ നിരീക്ഷകന്‍ ദീപക്‌ മിശ്ര ഐപിഎസ്‌ ആണ്‌ 30.8ലക്ഷംരൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക്‌ ചെലവാക്കാവുന്ന പരമാവധി തുകയായി നിശ്ചയിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *