നേമത്ത് ‘സസ്പൻസ്’ തുടരുന്നു, താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് തനിക്കറിയില്ലെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പുതുപ്പള്ളി വിട്ട് നേമത്ത് താൻ സ്ഥാനാർത്ഥിയാകുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യം ആര് പറഞ്ഞുവെന്നും ഉമ്മൻ ചാണ്ടി 11/03/21 വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളോട് ചോദിച്ചു.

ഉമ്മൻ ചാണ്ടി രണ്ടിടത്ത് മത്സരിക്കുമെന്ന വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. നേമത്തും, പുതുപ്പള്ളിയിലും ഉമ്മൻ ചാണ്ടി മത്സരിക്കാൻ സന്നദ്ധത അറിയിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. നേമത്ത് മത്സരിച്ചാൽ മറ്റൊരിടത്തും മത്സരിക്കാൻ അനുവദിക്കാമെന്ന് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →