ഇ ശ്രീധരന്‍ ത്രിപ്പൂണിത്തുറയില്‍ മത്സരിക്കില്ല

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്‍ ത്രിപ്പൂണിത്തുറയില്‍ മത്സരിക്കില്ല. ഡോ. കെഎസ്‌ രാധാകൃഷ്‌ണനാണ്‌ ത്രിപ്പൂണിത്തുറയില്‍ ജനവിധി തേടുന്നത്‌. തൃശൂരും, പാലക്കാടുമായി ശ്രീധരന്റെ പട്ടിക ചുരുങ്ങിയെന്നാണ്‌ വിവരം. ശ്രീധരന്റെ പേര്‌ നാളെ ഒരു സീറ്റിലേക്ക്‌ ചുരുക്കും. പാലക്കാടാണ്‌ താല്‌പര്യമെന്ന്‌ ഇ ശ്രീധരന്‍ അറിയിച്ചതായി പറയുന്നു.

നാളെ തൃശൂരില്‍ ചേരുന്ന യോഗത്തില്‍ 140 മണ്ഡലങ്ങളിലേക്കുമുളള സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്ക്‌ അന്തിമ രൂപം നല്‍കുകയാണ്‌ പധാന അജണ്ട. വി.മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ്‌ ഗോപി എന്നിവര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉടനെ അന്തിമ തീരുമാനം ഉണ്ടാവും. തുടര്‍ന്ന്‌ അടുത്ത 13.03.2021 ശനിയാഴ്‌ച പാര്‍ലമെന്‍ററി ബോര്‍ഡ്‌ സ്ഥാനാര്‍തഥി പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്നാണ്‌ ഇതുവരെയുളള വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →