ഡോളർ കടത്തിലും സ്വർണക്കടത്തിലും മുഖ്യമന്ത്രി പൊതുവേദിയിൽ മറുപടി പറയണമെന്ന് അമിത് ഷാ

തിരുവനന്തപുരം: ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന ചടങ്ങിൽ 07/03/21 ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി തുറന്നുപറയണം. കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ പങ്കെടുത്തിരുന്നോ? കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണത്തിലും പൊതുവേദിയില്‍ മറുപടി പറയണമെന്നും അമിത് ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരോട് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ അതിക്രമം കാണിച്ചു. ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. അല്ലാതെ സര്‍ക്കാരിന്റെ താത്പര്യം അനുസരിച്ചല്ലെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ അതിക്രമം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചെന്നും അമിത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →