കനാലില്‍ മുങ്ങിത്താണ 8 വയസുകാരന് 13 വയസുകാരന്‍ രക്ഷകനായി

ചാലക്കുടി: 13 വയസുകാരന്റെ ധീരത കനാലില്‍ മുങ്ങിത്താഴുന്ന എട്ടുവയസുകാരന്റെ ജീവന്‍ രക്ഷിച്ചു. ചാലക്കുടി നഗരസഭ ഒന്നാം വാര്‍ഡില്‍ വാഴക്കുന്ന് താണിപ്പാറ കോമ്പാറക്കാരന്‍ വിജേഷിന്റെ മകന്‍ ആദമാണ് കുളിക്കുന്നതിനിടെ കനാലില്‍ വീണത്. 15 അടി താഴ്ചയുളള കനാലില്‍ ഏകദേശം എട്ടടിയോളം ഒഴുക്കുളള വെളളത്തില്‍ ആദം മുങ്ങിത്താഴുന്നത് കണ്ട കോമ്പാറക്കാരന്‍ സലീഷിന്റെ മകന്‍ സാരിയോ കനാലിലേക്ക് എടുത്തുചാടി ആദമിനെ രക്ഷപെടുത്തി. കനാലിലൂടെ ഏറെദൂരം ഒഴുകിപോയ ആദമിനെ സാരിയോ നീന്തിച്ചെന്നാണ് രക്ഷപെടുത്തിയത്.

Share
അഭിപ്രായം എഴുതാം