സുശാന്ത് സിങ്ങിന്റെ മരണത്തില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: സുശാന്ത് സിംങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റിയചക്രബര്‍ത്തിയും സഹോദരനും നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. കുറ്റ പത്രത്തില്‍ പേരുളള 33 പേരില്‍ എട്ടുപേര്‍ ഇപ്പോല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

സുശാന്തിന്റെ മരണം സംബന്ധിച്ച അന്വേഷണം 2020 ജൂണിലാണ് നര്‍ക്കോട്ടിക്ക് കണ്‍ട്രോല്‍ ബ്യൂറോ ആരംഭിച്ചത്. അന്വേഷണത്തിനിടയില്‍ ലഹരി മരുന്നുകള്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ,ഇന്ത്യന്‍-വിദേശ കറന്‍സികള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുളളവയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →