നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കേണ്ടതില്ലെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കേണ്ടതില്ലെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് അദ്ദേഹത്തോട് കേന്ദ്രനേതാക്കൾ അറിയിച്ചതായും സൂചനയുണ്ട്. ബി ജെ പിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ നിന്ന് മുരളീധരൻ മത്സരിക്കുമെന്നായിരുന്നു നേരത്തെ പാർട്ടിയ്‌ക്കകത്തെ ധാരണ.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മൽസരിച്ച വി മുരളീധരൻ കടകംപളളി സുരേന്ദ്രനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി മുരളീധരൻ കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. അതിനിടെയാണ് മുരളീധരൻ മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തു വരുന്നത്.

മുരളീധരൻ മാറി നിൽക്കേണ്ട സാഹചര്യമുണ്ടായാൽ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമെന്നായിരുന്നു പാർട്ടി നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കട്ടെയെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന നിർദേശം. മഞ്ചേശ്വരത്ത് വിജയസാദ്ധ്യത കുറവായതിനാൽ സുരേന്ദ്രൻ വടക്കോട്ട് പോകേണ്ടായെന്നാണ് നിലവിലെ ധാരണ.

കേന്ദ്ര പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമായിരിക്കും ബി ജെ പിയുടെ അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവരിക. ശനിയാഴ്ച(06/03/21) തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ 07/03/21 ഞായറാഴ്ച തന്നെ പ്രാഥമിക ധാരണയുണ്ടാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →