പത്തൊമ്പതു കാരന്റെ മരണത്തിനിടയാക്കി കടന്നുപോയ വാഹനം കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച്‌ പോലീസ്

കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയിലെ കൊടല്‍നടക്കാവില്‍ 19 കാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തുന്നതിന്‌ സഹായം അഭ്യര്‍ത്ഥിച്ച്‌ പന്തീരാംകാവ്‌ പോലീസ്‌. ബൈക്കില്‍ സഞ്ചരിക്കുകകയായിരുന്ന 19 കാരനായ യുവാവിനെ ഇടിച്ച്‌ തെറിപ്പിച്ച്‌ നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായാണ്‌ പൊതുജനത്തിന്റെ സഹായം തേടിയിട്ടുളളത്‌. 2021 ഫെബ്രുവരി 24-ാം തീയതിയാണ്‌ അപകടമുണ്ടായത്‌. 19 കാരനായ ആദില്‍ എന്ന യുവാവാണ്‌ അപകടത്തില്‍ മരിച്ചത്‌. പള്‍സര്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ആദില്‍.

അപകട സ്ഥലത്തുനിന്നും ലഭിച്ച വാഹനത്തിന്റെ പാര്‍ട്‌സുകള്‍ പരിശോധിച്ചതില്‍ നിന്ന്‌ ഇടിച്ച വാഹനം വെളള നിറത്തിലുളള മാരുതിയുടെ എര്‍ട്ടിഗയാണെന്ന് ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ സ്ഥിരീകരിച്ചതായി പോലീസ്‌ പറഞ്ഞു. ഈ ഭാഗങ്ങളുടെ ഫോട്ടോയും പോലീസ്‌ പുറത്തുവിട്ടു. അടുത്ത ദിവസങ്ങളില്‍ ഫോട്ടോയില്‍ കാണുന്ന ഭാഗങ്ങള്‍ നന്നാക്കാനെത്തിയ വാഹനങ്ങളുടെ വിവരമാണ്‌ പോലീസ്‌ തേടുന്നത്‌.

അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ സൈഡില്‍ കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. സംശയാസ്‌പദമായ സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുളളവരോ റിപ്പയര്‍ ,ചെയ്യുന്നതിനായി വിവരം ലഭിച്ചിട്ടുളളവരോ പന്തീരാംങ്കാവ്‌ പോലീസിനെ വിവരം അറിയിക്കണമെന്നാണ്‌ പോലീസ്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. വിവരം ലഭിക്കുന്നവര്‍‌ 0495 2437300,9947711502,8281 773412, 9495083960 എന്നി നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. ‌ വിവരങ്ങള്‍ നല്‍കുന്ന ആളിനെപ്പറ്റിയുളള വിവരങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ്‌ അറിയിച്ചു.

Share
അഭിപ്രായം എഴുതാം