റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവ് ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി

March 6, 2021 - 4:27 pm

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവായ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. 06/03/21 ശനിയാഴ്ച നജാഫില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് മുതിര്‍ന്ന ഷിയ നേതാവുമായി ഒരു മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാഖിലും മറ്റു രാജ്യങ്ങളിലെയും ഏറ്റവും പ്രമുഖ ഷിയ പ്രതിനിധിയാണ് സിസ്താനി. ഇറാഖിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

വളരെ അപൂര്‍വമായി മാത്രമേ സിസ്താനി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാറുള്ളൂ. നിലവിലെ ഇറാഖ് പ്രധാനമന്ത്രിയുമായി സിസ്താനി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഇറാഖ് സര്‍ക്കാര്‍ പ്രതിനിധികള്‍ മാര്‍പാപ്പയോടൊപ്പം ഉണ്ടാവില്ലെന്ന നിബന്ധനയിലാണ് മാര്‍പാപ്പയെ കാണാന്‍ സിസ്താനി സമ്മതം മൂളിയത്. ഇറാഖിലെ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനവുമാണിത്. 55 മിനുട്ട് സിസ്താനിയുമായി സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ കിഴക്കന്‍ ഇറാഖിലെ ഉര്‍ വിശുദ്ധ സ്ഥലത്തേക്ക് യാത്ര തിരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *