ഇറാന്റെ പിന്തുണയുള്ള കക്ഷികള്‍ മല്‍സരിക്കുന്നു: ഇറാഖ് പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാര്‍

July 28, 2022

ബഗ്ദാദ്: നൂറുകണക്കിന് പ്രക്ഷോഭകര്‍ ഇറാഖ് പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി. ഇറാന്റെ പിന്തുണയുള്ള കക്ഷികള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കുന്നതിനെതിരെ ആരംഭിച്ച പ്രതിഷേധമാണ് പാര്‍ലിമെന്റ് കീഴടക്കലില്‍ എത്തിയത്. ഇറാഖില്‍ ഏറെ സ്വാധീനമുള്ള ഷിയ നേതാവ് മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് പ്രക്ഷോഭകരില്‍ …

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം

November 7, 2021

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമിക്കുനേരെ വധശ്രമം. 07/11/21 ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ ഖാദിമിയുടെ വസതിയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. …

ഐ.എസ്. മേധാവി ഇറാഖില്‍ അറസ്റ്റില്‍

October 12, 2021

ബാഗ്ദാദ്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തികവിഭാഗം മേധാവിയെന്നു കരുതപ്പെടുന്ന സമി ജാസിം അല്‍ ജാബുരി ഇറാഖില്‍ അറസ്റ്റില്‍. അമേരിക്ക കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള സമിയെ ഇറാഖിന്റെ അതിര്‍ത്തി മേഖലയില്‍നിന്നാണു പിടികൂടിയതെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാധിമി പറഞ്ഞു. മുന്‍ ഐ.എസ്. തലവന്‍ …

ഇറാഖിൽ ജനിച്ച ആൺകുഞ്ഞിന് മൂന്ന് ജനനേന്ദ്രിയങ്ങൾ, വൈദ്യശാസ്ത്ര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ സംഭവമെന്ന് മെഡിക്കൽ ജേണൽ

April 4, 2021

ബാഗ്ദാദ്: ഇറാഖിൽ ജനിച്ച ആൺകുട്ടിക്ക് മൂന്ന് ജനനേന്ദ്രിയങ്ങൾ. ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് ഇന്റർനാഷണൽ ജേണൽ ഓഫ് സർജറി കേസ് റിപ്പോർടും പ്രസിദ്ധീകരിച്ചു. ഇറാഖിലെ ദുഹോക്കിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വൃഷ്ണസഞ്ചിയിൽ വീക്കം ഉള്ളതിനാൽ മാതാപിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ കുഞ്ഞിന് രണ്ട് …

മാര്‍പാപ്പയുടെ ഇറാഖ് പര്യടനം അവസാനിച്ചു

March 9, 2021

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ചതുര്‍ദിന ഇറാഖ് പര്യടനത്തിനു സമാപ്തി. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും മുസ്ലിം, ക്രിസ്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആഹ്വാനം ചെയ്ത ശേഷം മാര്‍പാപ്പ ഇന്നലെ വത്തിക്കാനിലേക്കു മടങ്ങി. അദ്ദേഹത്തെ യാത്ര അയയ്ക്കാന്‍ ഇറാഖ് പ്രസിഡന്റ് …

ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവ് ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി

March 6, 2021

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയ നേതാവായ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. 06/03/21 ശനിയാഴ്ച നജാഫില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് മുതിര്‍ന്ന ഷിയ നേതാവുമായി ഒരു മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത്. ഇറാഖിലും മറ്റു …

ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി

March 6, 2021

ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തി. നാലുദിവസം നീളുന്ന ചരിത്ര സന്ദര്‍ശനത്തിനായി 5/03/21 വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടോടെയാണ് മാര്‍പാപ്പ രാജ്യത്തെത്തിയത്. രാജ്യത്തെത്തിയ മാര്‍പാപ്പയെ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിക്കൊപ്പമെത്തിയ മാര്‍പാപ്പയെ പ്രസിഡന്റ് ബര്‍ഹം …

തിരിച്ചടിച്ച് ഇറാന്‍: യു.എസ് വ്യോമതാവളത്തിനു നേരെ റോക്കറ്റ് ആക്രമണം, ഒരു മരണം

March 4, 2021

ബാഗ്ദാദ്: ഇറാഖില്‍ യു.എസ്. വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി. ഇറാഖിലെ യു.എസ്. വ്യോമതാവളത്തിനു സമീപമുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ നാട്ടുകാരനായ കരാറുകാരന്‍ കൊല്ലപ്പെട്ടു. അതേസമയം, കരാറുകാരന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് അമേരിക്ക പറഞ്ഞിട്ടുള്ളത്. 3/03/21 ബുധനാഴ്ച പ്രാദേശികസമയം രാവിലെ 7.20-നു യു.എസ്. വ്യോമതാവളത്തില്‍ …

ബാഗ്ദാദില്‍ കുഴഞ്ഞ് വീണ ആള്‍ ചാവേറായി പൊട്ടിത്തെറിച്ചു: 32 പേര്‍ മരിച്ചു

January 22, 2021

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വയറില്‍ ബോംബ് ഘടിപ്പിച്ച ഒരാള്‍ വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ട് സഹായത്തിനായി ആളുകള്‍ കൂടിയ സമയത്ത് ഡിറ്റണേറ്ററില്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ ഇവിടെ കൂടിയവര്‍ ചിന്നിച്ചിതറി.ബാഗ്ദാദിലെ തയാറാന്‍ …

ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം എറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

November 9, 2020

ബാഗ്ദാദ്: ബാഗ്ദാദില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഞായറാഴ്ച (08/11/2020) രാത്രിയാണ് ആക്രമണം ഉണ്ടായത്. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ട്രൈബല്‍ ഹാഷിദ് ഫോഴ്‌സ് …