പണം പിടിച്ചെടുക്കല്‍: അപ്പീല്‍ കമ്മറ്റി രൂപീകരിച്ചു

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായിപിടിച്ചെടുക്കുന്ന പണം, വസ്തുക്കള്‍ എന്നിവ പരിശോധിക്കുന്നതിനും നിയമവിധേയമാണെങ്കില്‍ തിരിച്ചുനല്‍കുന്നതിനുമായി ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കണ്‍വീനറായി അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യം ഒഴിവാക്കുന്നതിനാണിത്. കമ്മിറ്റിയില്‍ പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍, ജില്ലാ ട്രഷറി ഓഫീസര്‍ കെ. ജനാര്‍ദ്ദനന്‍ എന്നിവര്‍ അംഗങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →