കൊച്ചി: താന്‍ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിട്ടില്ലെന്ന് ബിജെപിയിലെത്തിയ മെട്രോമാന് ഇ ശ്രീധരന്. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ സ്വീകരിക്കും. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് ഇ ശ്രീധരന് 05/03/21 വെള്ളിയാഴ്ച പറഞ്ഞു.
‘ബിജെപി എന്നെ മുന്നില്‍ നിര്‍ത്തിക്കും എന്ന് മാത്രമാണ് കെ സുരേന്ദ്രന് പറഞ്ഞത്. കേന്ദ്ര നേതൃത്വമാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. എനിക്ക് അതിനെകുറിച്ച് അറിയില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല. കേന്ദ്രമാണ് അന്തിമ തീരുമാനത്തിലെത്തേണ്ടത്. ഒരു പദവിയും ആഗ്രഹിച്ചിട്ടല്ല ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി അത്തരമാരു നിര്‍ദേശം വെച്ചാല്‍ ശരിവെക്കും.’ ഇ ശ്രീധരന് ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
04/03/21 വ്യാഴാഴ്ചയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ അതൃപ്തി അറിയിച്ചതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് സുരേന്ദ്രന് വിശദീകരണം നല്കി.



