തിരുവനന്തപുരം : 2021 ജനുവരിയിലെ കണക്കുപ്രകാരം സംസ്ഥാനത്തെ 13 സ്പിന്നിംഗ് മില്ലുകള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യവസായ വകുപ്പ്. കേരള സംസ്ഥാന ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലുളള നാല് സ്പിന്നിംഗ് മില്ലുകളും ,ഏഴ് സഹകരണ സ്പിന്നിംഗ് മില്ലുകളും, സീതാറാം സ്പിന്നിംഗ് മില്ലുമാണ് ജനുവരിയില്‍ പ്രവര്‍ത്തന ലാഭം കൈവരിച്ചത്. ഡിസംബറില്‍ എട്ട് സ്പിന്നിംഗ് മില്ലുകള്‍ ലാഭം നേടിയതിന് പിന്നാലെയാണ് ഈ നേട്ടം. ജനുവരിയില്‍ കെഎസ്ടിസി 91.38 ലക്ഷം രൂപ പ്രവര്‍ത്തന ലാഭം നേടി. ചെങ്ങന്നൂര്‍ പ്രഭുറാം മില്‍ 5.7 ലക്ഷം രൂപയുടെ ലാഭവും നേടിയിരുന്നു. സീതാറാം സ്പിന്നിംഗ് 10.55 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. കെഎസ് ടിസിക്കുകീഴിലുളള ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്‍ ഡിസംബറില്‍ 24 ലക്ഷം രൂപയുടെ ലാഭം നേടിയിരുന്നു.
മലപ്പുറം സ്പിന്നിംഗ് മില്‍-96.61 ലക്ഷം, പ്രിയദര്‍ശിനി സഹകരണ സ്പിന്നിംഗ് മില്‍-52.74 ലക്ഷം, കെ.കരുണാകരന്‍ സ്മാരക സ്പിന്നിംഗ് മില്‍ 18.43 ലക്ഷം, മാല്‍കോ ടെക്‌സില്‍-16.47 ലക്ഷം,കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ -7.1 ലക്ഷം, തൃശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍-9.78 ലക്ഷം, മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വിവിംഗ് മില്‍- 54.65 ലക്ഷം , എടരിക്കോട് മില്‍ -17.81 ലക്ഷം, ഉദുമ സ്പിന്നിംഗ് മില്‍-17.75 ലക്ഷം എന്നിങ്ങനെയാണ് മറ്റു മില്ലുകളുടെ ലാഭം.