ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യ താഴിലാളികളെ രക്ഷപെടുത്തി

കാസര്‍കോട്: പുറംകടലില്‍ ഐക്കൂറ പിടിക്കാന്‍ പോയ ഫൈഹര്‍ബോട്ട് തകര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യ തൊഴിലാളികളെ രക്ഷപെടുത്തി. തിരുവനന്തപുരം വലിയതുറയിലെ യേശുദാസിന്റെ മകന്‍ ഡായിറാസ് (35), സേവ്യറിന്റെ മകന്‍ ശ്യാം സേവ്യര്‍(18), റെജിന്റെ മകന്‍ ജോമി റെജിന്‍(21),പൊഴിയൂരിലെ കുമാര്‍(43), ഈസ്റ്റര്‍ഭായി എന്ന അപ്പുക്കുട്ടന്‍ (58)എന്നിവരെയാണ് രക്ഷപെടുത്തിയത്.

കാര്‍കോട് കീഴൂര്‍ കടപ്പുറത്തുനിന്നും 12 നോട്ടിക്കല്‍ മെല്‍ അകലെ പുറങ്കടലില്‍ 3/3/2021 ബുധനാഴ്ച രാത്രി ഏഴുമണിക്കാണ് അപകടം. ചെറുവത്തൂര്‍ മടക്കരയില്‍ നിന്നും മീന്‍പിടിക്കാന്‍ കടലില്‍പോയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ ‘മറിയം ‘ബോട്ട് രണ്ടായി മുറിയുകയായിരുന്നു.തകര്‍ന്ന ബോട്ടില്‍ കുടുങ്ങിയ മത്സ്യ തൊവിലാളികള്‍ ഫിഷറീസ് അധികൃതരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതോടെ തൈക്കടപ്പുറത്തുനിന്നും ഫിഷറീസ് വകുപ്പിന്റെ കീഴിലുളള രക്ഷാബോട്ട് പുറംകടലിലേക്ക് പുറപ്പെടുകയായിരുന്നു.

9.30 മണിയോടെ ഇവര്‍ സ്ഥലത്തെത്തി. ബേക്കല്‍ തീരദേശ പോലീസിന്റെ ഉള്‍ക്കടലില്‍ പട്രോളിംഗ് നടത്തുന്ന സംഘവും മേല്‍പറമ്പ് പോലീസും ഉടന്‍ സ്ഥലത്തെത്തി രക്ഷാ പവര്‍ത്തനം നടത്തി. ബോട്ടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നത്. പിളര്‍ന്ന ഭാഗങ്ങളില്‍ പിടിച്ച് മൂന്നുമണിക്കൂറോളം തൂങ്ങി നില്‍ക്കുകയായിരുന്നു മത്സ്യ തൊഴിലാളികള്‍.

Share
അഭിപ്രായം എഴുതാം