100 മില്ല്യണ്‍ ഫോളോവേഴ്സുമായി വിരാട് കോഹ് ലി: ക്ലബ്ബിലെത്തുന്ന ആദ്യ ഏഷ്യന്‍ താരം

ന്യഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്സുമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി.100 മില്ല്യണ്‍ ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും ഏഷ്യന്‍ താരവും ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. ലോകത്ത് ഏറ്റവും അധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള അത്ലറ്റുകളില്‍ കോഹ്ലിക്ക് നാലാം സ്ഥാനമാണ്. 265 മില്ല്യണ്‍ ഫോളോവേഴ്സുള്ള പോര്‍ച്ചുഗ്രീസ്-യുവന്റസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണോള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. 186 മില്ല്യണ്‍ ഫോളോവേഴ്സുമായി അര്‍ജന്റീന-ബാഴ്സലോണാ താരം ലയണല്‍ മെസ്സി രണ്ടാം സ്ഥാനത്തും 147 മില്ല്യണ്‍ ഫോളോവേഴ്സുമായി ബ്രസീല്‍-പിഎസ്ജി താരം നെയ്മര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയില്‍ കോഹ്ലിക്ക് താഴെ 60.8 മില്ല്യണ്‍ ഫോളോവേഴ്സുമായി നടി പ്രിയങ്കാ ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും കോഹ്ലിക്ക് നിരവധി ഫോളോവേഴ്സുണ്ട്. ട്വിറ്ററില്‍ 40.8 മില്ല്യണും ഫെയ്സ്ബുക്കില്‍ 36 മില്ല്യണ്‍ പേരും ക്യാപ്റ്റനെ ഫോളോ ചെയ്യുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →