ചലചിത്ര നടന്‍ കഞ്ചാവുമായി അറസ്റ്റില്‍

കൊടകര: ചലചിത്ര നടനും, ക്രമിനല്‍ കേസ് പ്രതിയും ഒന്നരകിലോ കഞ്ചാവുമായി പിടിയിലായി. മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ കരിമണിഎന്നറിയപ്പെടുന്ന ബിനീത് (29), ഇയാളുടെ സഹായിയും ചലചിത്ര താരവുമായ വെളളികുളങ്ങര മോനൊടി ചെഞ്ചേരി വളപ്പില്‍ അരുണ്‍(26) എന്നിവരെയാണ് ഒമ്പതുങ്ങല്‍ മാങ്കുറ്റിപ്പാടത്ത് കഞ്ചാവുമായി എക്‌സൈസ്, ഇന്റലിജന്‍സ് സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 26.02.2021 വെളളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.

ഷോര്‍ട്ട് ഫിലിം ടെലി ഫിലിം മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് അരുണ്‍. ടെലിഫിലിം അഭിനയത്തിന് സംസ്ഥാന അവാര്‍ഡിന് അര്‍ഹനായിരുന്നു.ഇയാളും ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടിട്ടുണ്ട്. കൊടകര, കോടാലി,വെളളികുളങ്ങര, പ്രദേശങ്ങളില്‍ അരുണ്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുകയായിരുന്നു. ആന്ധ്ര,തമിഴ്‌നാട് എന്നിവിങ്ങളില്‍ നിന്നും ആണ് കരിമണി കഞ്ചാവ് എത്തിക്കുന്നത്.

ജില്ലയിലെ ആള്‍ സഞ്ചാരം കുറവുളള വിജന പ്രദേശങ്ങളില്‍ മയക്കുമരുന്ന് വ്യാപാരം സജീവമാകുന്നതായി വിവരം ലഭിച്ചതിന്റെ അിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്ക് കൊണ്ടുപോവുകയായിരുന്ന 1.5 കിലോ കഞ്ചാവ് പിടികൂടിയത്. ഡ്യൂക്ക് ഇരുചക്രവാഹനം സഹിതമാണ് പിടികൂടിയത്. കോടാലി പെട്രോള്‍ പമ്പില്‍ ഒരാളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലും അബ്ക്കാരി കേസുകളിലും ബിനീത് പ്രതിയാണ്.

കേസില്‍ തുടര്‍ അന്വേഷണം നടത്തിവരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജുനൈദ്,ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എസ് മനോജ് കുമാര്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ കെ മണികണ്ഠന്‍, കെ.എസ് ഷിബു, എസ് സതീഷ്‌കുമാര്‍, ജി മോഹനന്‍, സ്‌പെഷല്‍സ്‌ക്വാഡ് അംഗങ്ങളായ ജിന്റോ ജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ് ബാബു, റിജോ, എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം