ഇനി ടെൻഡറില്ലാത്ത കരാറുകൾ നടപ്പില്ല, കേരളാ പോലീസിന്റെ കെൽട്രോൺ കരാറുകൾക്ക് സർക്കാരിന്റെ പൂട്ട്

തിരുവനന്തപുരം: ഇനി മുതൽ ടെൻഡറില്ലാതെ പോലീസിന്റെ കരാറുകൾ കെൽട്രോണിന് നൽകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ടെൻഡർ വിളിക്കാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഇഷ്ട സ്ഥാപനങ്ങൾക്കു കരാർ നൽകുന്ന കെൽട്രോണിന്റെ പതിവ് പരിപാടിക്ക് ഇതോടെ അവസാനമാകും. ഇനി പോലീസുമായി ബന്ധപ്പെട്ട എല്ലാ ടെൻഡറുകളും പോലീസിന് വിളിക്കാം.

സ്വന്തമായി വികസിപ്പിച്ച ഉൽപന്നം ഉണ്ടെങ്കിൽ മാത്രമേ കെൽട്രോണിന് ടെൻഡറിൽ പങ്കെടുക്കാനാകുകയുള്ളൂവെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തമായി തങ്ങൾ ഉൽപാദിപ്പിക്കാത്ത ഉൽപന്നങ്ങളുടെ പോലും കരാറുകൾ നേടി മറ്റ് കമ്പനികൾക്ക് മറിച്ചു നൽകുന്ന രീതിയാണ് പലപ്പൊഴും കെൽട്രോൺ അവലംഭിച്ചിരുന്നത്. ഇങ്ങനെ ഉപകരാർ കൊടുക്കുമ്പോൾ കെൽട്രോൺ ടെൻഡർ വിളിച്ചിരുന്നില്ല. ഇത്തരത്തിൽ വേണ്ടപ്പെട്ടവർക്കു കരാർ നൽകുന്നത് കെൽട്രോണിനും ചില ഉദ്യോഗസ്ഥർക്കും കമ്മീഷന്റെ ചാകരയായിരുന്നു, ഇനി ഇത് നടപ്പില്ല.

പോലീസ് ഇൻറലിജൻസിന്റെ ഡേറ്റാ സംഭരണ സോഫ്റ്റ് വയർ കരാർ മറ്റൊരു കമ്പനിയ്ക്ക് ടെൻഡറില്ലാതെ മറിച്ചു നൽകിയതാണ് കെൽട്രോണിനോട് സർക്കാരിന് അതൃപ്തിയുണ്ടാകാൻ കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →