രണ്ടാംഘട്ട കോവിഡ്‌ വാക്‌സിനേഷനുളള മാര്‍ഗ്ഗരേഖ പുറത്തിറക്കി

ന്യൂ ഡല്‍ഹി: 2021 മാര്‍ച്ച്‌ 1 ന്‌ തിങ്കളാഴ്‌ച തുടങ്ങുന്ന രണ്ടാംഘട്ട കോവിഡ്‌ വാക്‌സിനേഷനുളള മാര്‍ഗ്ഗരേഖ പുറത്തിറക്കി. സംസ്ഥാന ആരോഗ്യവകുപ്പ സെക്രട്ടരിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജേഷ്‌ ഭൂഷണും ഉന്നതാധികാര സമിതിയുടെ (CO-WIN)അദ്ധ്യക്ഷന്‍ ഡോ. ആര്‍.എസ്‌ ശര്‍മ്മയും ഇത്‌ സംബന്ധിച്ച്‌ വെളളിയാഴ്‌ച ചര്‍ച്ചനടത്തി. 60 വയസ്‌ കഴിഞ്ഞവര്‍ക്കും 45ന്‌ മുകളിലുളള മറ്റ് രോഗങ്ങളുുളളവര്‍ക്കുമാണ്‌ കുത്തിവയ്‌പ്പ്‌ തുടങ്ങുന്നത്‌. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‌ പോകുന്നവര്‍ ചെറിയൊരു തുക ചെലവിനായി നല്‍കണം.

45നും 59നും ഇടയില്‍ പ്രായമുളള മറ്റുരോഗങ്ങളുളളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ ഹാരാക്കണം. അതോടൊപ്പം ആധാര്‍ കാര്‍ഡ്‌, വോട്ടര്‍ തിരിച്ചരിയല്‍ കാര്‍ഡ്‌, വാക്‌സിന്‌ വേണ്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനായി ഉപയോഗിച്ച ഫോട്ടോയുളള തിരിച്ചറിയല്‍ കാര്‍ഡ്‌,ഇവയില്‍ ഏതെങ്കിലും ഒന്ന്‌ ഹാരാക്കണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും തൊഴില്‍ രേഖയോ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കാം.

മൂന്നുവിധത്തില്‍ വാക്‌സിന്‍ എടുക്കാം.(1)കോ-വിന്‍ ആപ്പുവഴിയോ ആരോഗ്യ സേതു ആപ്പുവഴിയോ സ്വന്തമായി രജിസ്‌റ്റര്‍ ചെയ്യാം. കുത്തിവയ്‌പ്പു കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ അതിലുണ്ടാവും. കേന്ദ്രവും വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന ദിവസം, സമയം തുടങ്ങിയവയും രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ തെരഞ്ഞെടുക്കാം. (2) സ്വന്തമായി രജിസ്‌റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക്‌ ആവശ്യമായ രേഖകളുമായി വാക്‌സിന്‍ കേന്ദ്രത്തിലേക്ക്‌ പോയി അവിടെനിന്ന്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ കുത്തിവയ്‌പ്പ്‌ നടത്താം. (3) സംസ്ഥാന സര്‍ക്കാരുകള്‍ കുത്തിവയ്‌പിന്‌ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസം വാക്‌സിനെടുക്കാം. ആശാ വര്‍ക്കര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍ മുതലായവ വര്‍ പരമാവധി ആളുകളെ വാക്‌സിന്‍ കേന്ദ്രങ്ങളിലെത്തിക്കും.

Share
അഭിപ്രായം എഴുതാം