വാഷിംഗ്ടണ്‍: ഡെബ് ഹാലാന്‍ഡിനെ ഇന്റീരിയര്‍ സെക്രട്ടറിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു. കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ നേറ്റീവ് അമേരിക്കക്കാരി കൂടിയാണ് ഹാലാന്‍ഡ് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ബൈഡന്റെ മുന്‍ഗണനകള്‍ക്കനു സരിച്ചായിരിക്കും അവര്‍ പ്രവര്‍ത്തിക്കുക. ഇന്റീരിയര്‍ സെക്രട്ടറി എന്ന നിലയില്‍, രാജ്യത്തെ ഫെഡറല്‍ ഭൂമികളും ദേശീയ പാര്‍ക്കുകളും ഗോത്രഭൂമികളും ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങളും കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ചുമതലയുള്ള ഒരു ഏജന്‍സിയുടെ മേല്‍നോട്ടം ഹാലാന്‍ഡ് വഹിക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും, ഹരിത ഊര്‍ജ്ജത്തിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്താനും, പാരിസ്ഥിതിക അനീതി ഏറ്റെടുക്കാനുമുള്ള ബൈഡന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതില്‍ അവര്‍ പ്രധാന പങ്ക് വഹിക്കും. ലഗുണ പ്യൂബ്ലോ ജനതയിലെ അംഗമായ ഹാലാന്‍ഡ്, ന്യൂ മെക്‌സിക്കോയുടെ ആദ്യത്തെ കോണ്‍ഗ്രസ് ജില്ലയെ 2019 മുതല്‍ പ്രതിനിധീകരിക്കുന്നു . ദേശീയ പാര്‍ക്കുകള്‍, വനങ്ങള്‍, പൊതു ഭൂപ്രദേശങ്ങള്‍ എന്നിവയിലെ ഹൗസ് നാച്ചുറല്‍ റിസോഴ്സസ് ഉപസമിതിയുടെ മേധാവിയാണവര്‍. ഹാലന്‍ഡും, കന്‍സാസ് റിപ്പബ്ലികന്‍ ഷാരിസ് ഡേവിഡും കോണ്‍ഗ്രസില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ അമേരിക്കന്‍ വനിതകളാണ്. ‘പ്രസിഡന്റ് ബൈഡന്റെ അജണ്ടയുമായാണ് ഞാന്‍ മുന്നോട്ട് പോകുന്നത്, എന്റെ സ്വന്തം അജണ്ടയല്ല ഇത് ” എന്നാണ് അവര്‍ പദവിയെ കുറിച്ച് പ്രതികരിച്ചത്.
